ബഹ്റൈനിൽ മുഴുവനാളുകളും ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം

Update: 2023-11-07 05:29 GMT

ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യാൻ രാജ്യത്തെ മുഴുവനാളുകളോടും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമുദ്ദേശിച്ചാണ് ഇത്തരമൊരു നിർദേശം നൽകിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. എല്ലാവരിലേക്കും കൃത്യസമയത്ത് സന്ദേശങ്ങൾ എത്തിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.




Tags:    

Similar News