പൊതുമാപ്പ് നൽകിയ തടവുകാർക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​​മെ​ന്ന് മ​ന്ത്രി​സ​ഭ

Update: 2024-09-11 07:20 GMT

ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ സിം​ഹാ​സ​നാ​രോ​ഹ​ണ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​തു​മാ​പ്പ് ല​ഭി​ച്ച 457 ത​ട​വു​കാ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​​മെ​ന്ന് മ​ന്ത്രി​സ​ഭ. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ സിം​ഹാ​സ​നാ​രോ​ഹ​ണ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് 457 ത​ട​വു​കാ​ർ​ക്ക് പൊ​തു​മാ​പ്പ് ന​ൽ​കി​യ​ത്. രാ​ജ്യ വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നും അ​വ​രു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും അ​വ​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി അ​വ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗം തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തോ​ട് നി​ർ​ദേ​ശി​ച്ചു.

ത​ട​വു​കാ​രെ സ​മൂ​ഹ​ത്തി​ലേ​ക്ക് ക്രി​യാ​ത്മ​ക​മാ​യി പു​നഃ​സം​യോ​ജി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ പു​രോ​ഗ​തി​ക്കും സ​മൃ​ദ്ധി​ക്കും കാ​ര​ണ​മാ​യ സ​മ​ഗ്ര വി​ക​സ​ന പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​നു​മു​ള്ള അ​വ​സ​രം ന​ൽ​കു​ക​യാ​ണ് പൊ​തു​മാ​പ്പി​ലൂ​ടെ. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളോ​ടു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗം കൂ​ടി​യാ​ണ് ഈ ​ന​ട​പ​ടി. മാ​പ്പു​ന​ൽ​കി​യ ത​ട​വു​കാ​രെ തൊ​ഴി​ൽ വി​പ​ണി​യി​ൽ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​നും ല​ഭ്യ​മാ​യ പ​രി​പാ​ടി​ക​ളി​ൽ​നി​ന്നും അ​വ​സ​ര​ങ്ങ​ളി​ൽ​നി​ന്നും അ​വ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു.ഫ്രാ​ൻ​സി​ലെ മോ​ൺ​പാ​സി​യ​റി​ൽ ന​ട​ന്ന 160 കി​ലോ​മീ​റ്റ​ർ എ​ൻ​ഡു​റ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യ ശൈ​ഖ് നാ​സ​റി​നെ മ​ന്ത്രി​സ​ഭ അ​നു​മോ​ദി​ച്ചു. ഗ​ൾ​ഫ് ബാ​സ്ക​റ്റ് കി​രീ​ടം നേ​ടി​യ ബ​ഹ്റൈ​ൻ ടീ​മി​നെ​യും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ജ​ന​സം​ഖ്യാ സെ​ൻ​സ​സ് സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​വും മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്തു.

ബ​ഹ്‌​റൈ​ൻ ജ​ന​സം​ഖ്യ 1,583,934

2023ന്‍റെ അ​വ​സാ​ന​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ ജ​ന​സം​ഖ്യ 1,583,934 ആ​ണെ​ന്ന് ക​ണ​ക്കു​ക​ൾ. ജ​ന​സം​ഖ്യാ സെ​ൻ​സ​സ് സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി മ​ന്ത്രി​സ​ഭ​യോ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ലാ​ണ് ഈ ​ക​ണ​ക്ക്. ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ 1,588,670 ആ​യി ജ​ന​സം​ഖ്യ വ​ർ​ധി​ക്കു​മെ​ന്നും മെ​മ്മോ​റാ​ണ്ടം വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    

Similar News