സഹതടവുകാരനെ കൊലപ്പെടുത്തിയതിന് നാലു സ്വദേശി പൗരന്മാർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. ജ്യൂസിനെച്ചൊല്ലി ജയിലിലുണ്ടായ തർക്കത്തെത്തുടർന്നാണ് സഹതടവുകാരനെ നാലംഗ സംഘം മർദിച്ചു കൊന്നത്. പ്രതികൾ ഹൈക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നതിനിടയിലാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധി അബ്ദുർറഹ്മാൻ അൽമനായി ശിക്ഷക്കായി വാദിച്ചത്. എന്നാൽ, പ്രതികൾക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് വാദിച്ച് ഓരോരുത്തരെയും മാനസികനില പരിശോധനക്കു വിധേയരാക്കണമെന്ന് പ്രതിഭാഗം വക്കീൽ കോടതിയെ അറിയിച്ചു.