ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) അൽ ദാന ആംഫി തിയറ്ററുമായും സ്പേസ്ടൂണുമായും സഹകരിച്ച് ബഹ്റൈൻ ടോയ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. എക്സിബിഷൻ വേൾഡ് ബഹ്റൈനിലാണ് പരിപാടി. ജൂലൈ ഒന്നിനു തുടങ്ങുന്ന ഫെസ്റ്റിവൽ അഞ്ചാഴ്ച നീണ്ടുനിൽക്കും.
ഇത്തരത്തിലുള്ള ആദ്യത്തേതും ഏറ്റവും വലുതുമായ ഫെസ്റ്റിവൽ ബഹ്റൈൻ സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമാണ് നടത്തുന്നത്. മികച്ച അന്താരാഷ്ട്ര കളിപ്പാട്ട ബ്രാൻഡുകൾ പ്രദർശനത്തിനെത്തും.
വൈവിധ്യമാർന്ന വിനോദ പരിപാടികളും നടക്കും. വൈവിധ്യമാർന്ന ടൂറിസം ഓഫറുകൾ നൽകുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ബി.ടി.ഇ.എ സി.ഇ.ഒ സാറാ ബുഹിജി പറഞ്ഞു.
2022-2026ലെ ബഹ്റൈന്റെ ടൂറിസം സ്ട്രാറ്റജിക്കനുസൃതമായി രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.