രാജ്യത്തെ ഹോട്ടൽ മുറികൾക്ക് വാടകയിനത്തിൽ ഒരു പുതിയ വിനോദസഞ്ചാര നികുതി ഏർപ്പെടുത്താൻ ബഹ്‌റൈൻ ടൂറിസം മന്ത്രാലയം തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ തീരുമാന പ്രകാരം ഓരോ ഹോട്ടൽ മുറികളുടെയും പ്രതിദിന വാടക തുകയിൽ മൂന്ന് ദിനാർ അധികമായി ടൂറിസ്റ്റ് ടാക്സ് എന്ന രീതിയിൽ ചുമത്തുന്നതാണ്. 2024 മെയ് 1 മുതൽ ബഹ്‌റൈനിലെ എല്ലാ ഹോട്ടലുകളിലും ഈ നികുതി പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.