33-ാമത് അറബ് ഉച്ചകോടി ബഹ്റൈനിൽ ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Update: 2024-05-12 10:48 GMT

മേ​യ്16​ന് മ​നാ​മ​യി​ൽ ന​ട​ക്കു​ന്ന 33-ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​യു​ടെ ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്നു.​എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നും പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് ഊ​ർ​ജം പ​ക​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

മേ​ഖ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​വും അ​ജ​ണ്ട​യി​ലു​ണ്ട്. അ​റ​ബ് ഉ​ച്ച​കോ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഗോ ലീ​ഗ് ഓ​ഫ് അ​റ​ബ് സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് പു​റ​ത്തി​റ​ക്കി.​അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യാ​ണ് ഉ​ച്ച​കോ​ടി ലോ​ഗോ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.രാ​ജ്യ​മെ​മ്പാ​ടും സ​മ്മേ​ള​ന​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് ബാ​ന​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.​പ​​ങ്കെ​ടു​ക്കു​ന്ന രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ അ​റ​ബ് ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ലു​ക​ളു​ടെ​യും പാ​ർ​ല​മെ​ന്റു​ക​ളു​ടെ​യും സ്പീ​ക്ക​ർ​മാ​ർ ബ​ഹ്‌​റൈ​നി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്ക് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.​

അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളെ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​രു​ന്നു.​വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ബ​ഹ്‌​റൈ​ൻ അം​ബാ​സ​ഡ​ർ​മാ​ർ വ​ഴി​യാ​ണ് അ​റ​ബ് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ക്ഷ​ണ​പ്പ​ത്രം കൈ​മാ​റി​യ​ത്.​അ​റ​ബ് മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​ക്കു​ള്ള പ​രി​ഹാ​ര​ങ്ങ​ളും സ​ജീ​വ​ച​ർ​ച്ച​യി​ൽ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന ഉ​ച്ച​കോ​ടി കൂ​ടി​യാ​യി​രി​ക്കു​മി​ത്.

Tags:    

Similar News