രാജ്യത്തെ റോഡുകളിൽ നടക്കുന്ന നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കിയതായി ബഹ്റൈൻ ട്രാഫിക് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനാ നടപടികൾ ആരംഭിച്ചതായും, ഇതിന്റെ ഭാഗമായി പിടിക്കപ്പെട്ട ഡ്രൈവർമാരെ നിയമനടപടികൾ നേരിടുന്നതിനായി കോടതിയിൽ ഹാജരാക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയ ഏതാനം വാഹനങ്ങൾ പിടിച്ചെടുത്തതായും ട്രാഫിക് അഡ്വക്കേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്. ബഹ്റൈനിലെ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിന് പിടിയിലാകുന്ന പ്രവാസികൾക്ക് നാട്കടത്തൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Clampdown on traffic violators; vehicles impoundedhttps://t.co/DG8k6eJ7GN
— Bahrain News Agency (@bna_en) May 30, 2023