സ്റ്റിങ് ഓപ്പറേഷനുമായി ബഹ്റൈൻ പൊലീസ് ; ഏഷ്യക്കാർ അടങ്ങിയ ലഹരി കടത്ത് സംഘം പിടിയിൽ

Update: 2024-07-03 10:37 GMT

ബ​ഹ്‌​റൈ​നി​ലെ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ വ​ല​യി​ലാ​ക്കാ​ൻ സ്റ്റി​ങ് ഓ​പ​റേ​ഷ​നു​മാ​യി ബ​ഹ്റൈ​ൻ പൊ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്റ്റി​ങ് ഓ​പ​റേ​ഷ​നി​ലൂ​ടെ ഏ​ഷ്യ​ക്കാ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ആ​ന്റി നാ​ർ​കോ​ട്ടി​ക്സ് വി​ഭാ​ഗം വ​ല​യി​ലാ​ക്കി​യ​ത്. വ്യാ​പ​ക​മാ​യി ല​ഹ​രി ഇ​ട​പാ​ട് ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ഏ​ഷ്യ​ക്കാ​ര​നാ​യ യു​വാ​വി​നെ നോ​ട്ട​മി​ട്ട​ത്. ഇ​യാ​ളു​ടെ ഇ​ട​പാ​ടു​ക​ൾ വ്യ​ക്ത​മാ​യ​തോ​ടെ ഒ​രാ​ളെ ഉ​പ​ഭോ​ക്​​താ​വെ​ന്ന വ്യാ​ജേ​ന അ​യ​ക്കു​ക​യാ​യി​രു​ന്നു.

12 ദീ​നാ​റി​ന്​ ല​ഹ​രി​വ​സ്​​തു​ക്ക​ൾ വാ​ങ്ങാ​മെ​ന്ന് സ​മ്മ​തി​ച്ച് പൊ​ലീ​സ​യ​ച്ച ആ​ൾ യു​വാ​വി​നെ സ​മീ​പി​ച്ചു. 12 ദീ​നാ​ർ ന​ൽ​കി​യ​പ്പോ​ൾ ‘ഷാ​ബു’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്ന് പ്ര​തി കൈ​മാ​റി. മ​നാ​മ​യി​ലെ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു വെ​ച്ചാ​ണ് കൈ​മാ​റ്റം ന​ട​ന്ന​ത്. ര​ഹ​സ്യ​മാ​യി പൊ​ലീ​സ് ഈ ​കൈ​മാ​റ്റം വി​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ചു. ഇ​ട​പാ​ടി​ന് ശേ​ഷം പൊ​ലീ​സ് നി​യോ​ഗി​ച്ച​യാ​ൾ വാ​ങ്ങി​യ സാ​ധ​നം പൊ​ലീ​സി​ന് കൈ​മാ​റി. തു​ട​ർ​ന്ന് വി​ൽ​പ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്നു. താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ പ്ര​വേ​ശി​ച്ച ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 12 ദീ​നാ​ർ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. 40കാ​രി​യാ​യ സ്ത്രീ​യും ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു. ഇ​ട​പാ​ടു​മാ​യി ഇ​വ​ർ​ക്കും ബ​ന്ധ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഇ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്നി​ന്റെ ഏ​ഴ് പൊ​തി​ക​ൾ ക​ണ്ടെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത​താ​യി പ്ര​തി സ​മ്മ​തി​ച്ചു.

വേ​റെ ചി​ല ഏ​ഷ്യ​ക്കാ​രി​ൽ നി​ന്നു​മാ​ണ് ഷാ​ബു വാ​ങ്ങി​യ​തെ​ന്നും വി​ൽ​ക്കു​ന്ന​തി​ന് പ്ര​തി​ഫ​ല​മാ​യി ത​നി​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള മ​യ​ക്കു​മ​രു​ന്നും കൂ​ടാ​തെ ഓ​രോ ഇ​ട​പാ​ടി​നും 800 ഫി​ൽ​സും ല​ഭി​ക്കു​മെ​ന്നും 20കാ​ര​നാ​യ പ്ര​തി സ​മ്മ​തി​ച്ചു.

പി​ടി​ച്ചെ​ടു​ത്ത പ​ദാ​ർ​ഥ​ങ്ങ​ൾ പൊ​ലീ​സ് ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ‘മെ​ത്താം​ഫെ​റ്റാ​മി​ൻ’ ഇ​ന​ത്തി​ൽ​പെ​ട്ട മ​യ​ക്കു​മ​രു​ന്നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​യാ​യ യു​വാ​വും ‘മെ​ത്താം​ഫെ​റ്റാ​മി​ൻ’ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. അ​റ​സ്റ്റി​ലാ​യ സ്ത്രീ ‘​മോ​ർ​ഫി​ൻ’ ഉ​പ​യോ​ഗി​ച്ച​താ​യും സ്ഥി​രീ​ക​രി​ച്ചു. കേ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Tags:    

Similar News