അറബ് ലീഗ് ഉച്ചകോടി ; ഹമദ് രാജാവിന്റെ ശ്രമങ്ങളെ പ്രകീർത്തിച്ച് വിദ്യാഭ്യാസ മന്ത്രി

Update: 2024-05-20 08:25 GMT

അ​റ​ബ് ലീ​ഗ് ഉ​ച്ച​കോ​ടി​യു​ടെ 33മ​ത് സ​മ്മേ​ള​ന​ത്തി​ന്, നേ​തൃ​ത്വം ന​ൽ​കി​യ ഹ​മ​ദ് രാ​ജാ​വി​ന്റെ ശ്ര​മ​ങ്ങ​ളെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് ജു​മ പ്ര​ശം​സി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ സ​മ​വാ​യം കൈ​വ​രി​ക്കു​ന്ന​തി​ന് ഈ ​നേ​തൃ മി​ക​വും വൈ​ദ​ഗ്ധ്യ​വും സ​ഹാ​യ​ക​മാ​യി.

സം​ഘ​ർ​ഷ​ങ്ങ​ളാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ, ഹ​മ​ദ് രാ​ജാ​വ് ഉ​ച്ച​കോ​ടി​യി​ൽ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണ്. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത വീ​ണ്ടും തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു നി​ർ​ദേ​ശ​ങ്ങ​ൾ. വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം, പ്ര​ത്യേ​കി​ച്ച് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യു​ന്ന​ത് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന് ഹ​മ​ദ് രാ​ജാ​വ് ഊ​ന്നി​പ്പ​റ​ഞ്ഞു. ഈ ​കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്ത ബ​ഹ്റൈ​ൻ ഉ​ച്ച​കോ​ടി നി​ർ​ണാ​യ​ക​മാ​ണ്. സം​ഘ​ർ​ഷ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും അ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ഭാ​വി​ക്കാ​യി പ്ര​ത്യാ​ശ ന​ൽ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള സം​രം​ഭ​ങ്ങ​ൾ മാ​തൃ​ക​യാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

Similar News