ബഹ്‌റൈനിലെ ബ്രിട്ടൺ യൂണിവേഴ്‌സിറ്റിക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം

Update: 2022-12-09 11:47 GMT


ബഹ്‌റൈൻ : ബഹ്‌റൈനിലെ ബ്രിട്ടൺ യൂണിവേഴ്‌സിറ്റിക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ സൗദിയിൽ നിന്നുളള വിദ്യാർഥികൾക്ക് ഇവിടെ ചേർന്ന് പഠനം നടത്താൻ കഴിയും. ബാച്ചിലേഴ്‌സ് അടക്കമുളള ഡിഗ്രികൾ കരസ്ഥമാക്കാനുളള സൗകര്യം ബ്രിട്ടൺ യൂണിവേഴ്‌സിറ്റിയിലൂടെ സാധ്യമാകും.

അന്താരാഷ്ട്ര അംഗീകാരമുളള കോഴ്‌സുകളാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു അംഗീകാര ലബ്ധിയിൽ ബഹ്‌റൈനിലെ ബ്രിട്ടൺ യൂണിവേഴ്സിറ്റി അധികാരികൾ സൗദി അധികാരികൾക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. സൗദിയിൽ നിന്നുള്ള ധാരാളം വിദ്യാർഥികൾ നിലവിൽ ബഹ്‌റൈനിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്.

Similar News