സന്ദർശക വിസയിൽ വരുന്നവരെ കൂട്ടത്തോടെ തിരിച്ചയച്ച് ബഹ്റൈൻ

Update: 2022-09-20 12:44 GMT

ബഹ്‌റൈൻ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സന്ദർശക വിസയിൽ വന്ന നൂറോളം പേരെയാണ് തിങ്കളാഴ്ച ബഹ്‌റൈൻ വിമാനത്താവളങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ബഹ്‌റൈൻന്റെ ഈ തിരിച്ചയക്കൽ നടപടികൾ തുടർക്കഥകളായിക്കൊണ്ടിരിക്കുകയാണ്. സന്ദർശന വിസയിൽ ജോലി അന്വേഷിച്ചെത്തുന്നവർക്കാണ് കൂടുതലും തിരിച്ചയക്കൽ നടപടികൾ നേരിടേണ്ടി വരുന്നത്.നടപടികൾ പൂർത്തിയാക്കി പുറത്തു കടക്കാൻ സാധിക്കാതെ എയർപോർട്ടിൽ തന്നെ താമസിക്കേണ്ടി വന്ന യാത്രക്കാർക്ക് സ്വന്തം വിമാന കമ്പനികളാണ് ഭക്ഷണമടക്കം നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തി എയർപോർട്ടിൽ കുടുങ്ങി തിരിച്ച് പോകേണ്ടി വന്നവരിൽ നിരവധി മലയാളികളുണ്ട്. ഉയർന്ന തുക ഇടനിലക്കാർക്ക് നൽകിക്കൊണ്ട് ബഹ്റൈനിലേക്ക് വന്ന പല ആളുകളും ജോലി ലഭിക്കാതെ ബഹറിനിൽ അലഞ്ഞു തിരിയുന്നതും സ്ഥിരം കാഴ്ചകളായി മാറുകയാണ്.

Similar News