യുഎഇയുടെ വിദേശവ്യാപാരം 2.2 ലക്ഷം കോടി ദിർഹമായി ഉയർന്നു

Update: 2023-02-08 10:40 GMT

യുഎഇയുടെ വിദേശവ്യാപാരം 17% വർധിച്ച് 2.2 ലക്ഷം കോടി ദിർഹമായി ഉയർന്നു. കഴിഞ്ഞ വർഷം 2 ലക്ഷം കോടി ദിർഹമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വിദേശവ്യാപാരം 2 ലക്ഷം കോടി  ദിർഹത്തിനു മുകളിൽ കടക്കുന്നതും ആദ്യമാണ്. 

എണ്ണയിതര വ്യാപാരം 28% വർധിച്ച് 1.91 ലക്ഷം കോടി  ഉയർന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് വിദേശ വ്യാപാരത്തിൽ രാജ്യത്തിന്റെ മുന്നേറ്റം വിശദീകരിച്ചത്.

Tags:    

Similar News