എംബിഇസെഡ് സാറ്റിൻ്റെ വിക്ഷേപണം ; ബഹിരാകാശ സാങ്കേതികവിദ്യാ വികസനത്തിൽ പുതിയ നാഴികക്കല്ലെന്ന് ശൈഖ് ഹംദാൻ

Update: 2025-01-16 09:01 GMT

‘എം.​ബി.​ഇ​സെ​ഡ്​ സാ​റ്റി’​ന്‍റെ വി​ക്ഷേ​പ​ണം യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ സാ​​ങ്കേ​തി​ക​വി​ദ്യ വി​ക​സ​ന​ത്തി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം.

യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നെ ആ​ദ​രി​ച്ചു​കൊ​ണ്ടു​ള്ള ഉ​പ​ഗ്ര​ഹം ന​മ്മു​ടെ സു​സ്ഥി​ര​ത​ക്കും വി​ക​സ​ന​ത്തി​നും വ​ലി​യ സം​ഭാ​വ​ന ചെ​യ്യു​ന്ന​താ​ണ്. നി​ല​വി​ലെ സം​വി​ധാ​ന​ത്തേ​ക്കാ​ൾ ഇ​ര​ട്ടി റെ​സ​ലൂ​ഷ​നു​ള്ള ചി​ത്ര​ങ്ങ​ൾ, പ​ത്തി​ര​ട്ടി കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ, നി​ല​വി​ലു​ള്ള സി​സ്റ്റ​ങ്ങ​ളെ​ക്കാ​ൾ നാ​ലി​ര​ട്ടി വേ​ഗ​ത്തി​ൽ ഡേ​റ്റ ട്രാ​ൻ​സ്മി​ഷ​ൻ എ​ന്നി​വ ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണെന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News