ലോകസുന്ദരി മത്സരത്തിന് ദുബായ് വേദിയാകും. 71ാമത് മിസ് വേൾഡ് മത്സരം ദുബായിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മിസ് വേൾഡ് ലിമിറ്റഡിന്റെ ചെയർ പേഴ്സൺ ജൂലിയ മോർലേ ആണ് പ്രഖ്യാപനം നടത്തിയത്. അടുത്ത മേയിൽ മത്സരം നടക്കുമെന്നാണ് വിവരം. തീയതി പ്രഖ്യാപിച്ചിട്ടില്ല.