റാസൽഖൈമയിൽ മരം മുറിച്ചാൽ പിഴ

Update: 2023-02-07 12:08 GMT

റാസൽഖൈമ എമിറേറ്റിൽ പാർപ്പിട മേഖലയിൽ നട്ടുപിടിപ്പിച്ചതും മരുഭൂമിയിൽ വളരുന്നതുമായ ഏതു മരം മുറിച്ചാലും പിഴ ഈടാക്കുമെന്നു നഗരസഭ. തീ കായാനും വളർത്തു മൃഗങ്ങൾക്കു തീറ്റയായും വ്യാപകമായി ഗാഫ് മരങ്ങൾ മുറിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നഗരസഭയുടെ മുന്നറിയിപ്പ്. എമിറേറ്റിലേക്കു വിനോദ സഞ്ചാരത്തിന് എത്തുന്നവരും മരം മുറിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പൈതൃക മരമായ ഗാഫ് മുറിക്കുന്നതു പരിസ്ഥിതിക്കെതിരെയുള്ള കയ്യേറ്റമായി കണക്കാക്കും.

Similar News