ലോകത്തിലെ വലിയ ആഢംബര യാത്രാ കപ്പലുകളിലൊന്നായ ക്യൂൻ മേരി 2 കുനാർഡ് ആദ്യമായി ദുബൈയിൽ നങ്കുരമിട്ടു. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ ഭാഗമായാണ് കപ്പൽ ദുബൈയിലെത്തിയത്. ഗൾഫ് കടലിൽ മൂന്ന് മുതൽ ഏഴ് ദിവസം വരെ യാത്ര ചെയ്യാം. താമസവും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് 995 ദിർഹമാണ് ചെലവ് വരിക.
14 നിലകളുളള, കടകളും സ്‌പോർട്‌സ് കോർട്ടുകളുമുളള കടലിലെ ഏറ്റവും വിശാലമായ കപ്പലുകളിലൊന്നാണ് ക്വീൻ മേരി 2. കപ്പലുകളിൽ മൂന്ന് കുളങ്ങളും ഒരു സ്പായും ഉണ്ട്. താമസക്കാർക്കും സന്ദർശകർക്കും വിവിധ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2691 യാത്രക്കാരെയും 1173 ക്രൂ അംഗങ്ങളെയും ഉൾക്കൊളളാൻ കപ്പലിന് കഴിയും.