അബുദാബിയിൽ ബൈക്കുകൾക്ക് മഞ്ഞ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കി ; ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
അബൂദബിയില്‍ വാണിജ്യ മോട്ടോര്‍സൈക്കിളുകള്‍ക്ക് മഞ്ഞ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി. ജനുവരി ഒന്നു മുതലാണ് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നതെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.
സ്വകാര്യ മോട്ടോര്‍ സൈക്കിളുകളുടെ ചുവപ്പ് നമ്പര്‍ പ്ലേറ്റ് തുടര്‍ന്നും അത് തന്നെയായിരിക്കും. ഉടമസ്ഥാവകാശത്തിന്റെ കാലാവധി കഴിയുമ്പോഴോ അല്ലെങ്കില്‍ നമ്പര്‍ പ്ലേറ്റ് മാറ്റുമ്പോഴോ അതുമല്ലെങ്കില്‍ നമ്പര്‍ മാറ്റുമ്പോഴോ ഇരുചക്ര വാഹനങ്ങളുടെ പ്ലേറ്റുകള്‍ നിര്‍ബന്ധമായും മാറ്റണമെന്നും അബൂദബി മൊബിലിറ്റി വ്യക്തമാക്കി.