ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് കുത്തേറ്റ് മരിച്ചത്. ഇന്നരെ രാത്രി പന്ത്രണ്ടരയോടെയാണ് ഇദ്ദേഹത്തിന് കുത്തേൽക്കുന്നത്. സംഭവത്തിൽ പാകിസ്ഥാൻ സ്വദേശിയായ യുവാവ് അറസ്റ്റിലായിട്ടുണ്ട്. ഷാർജയിലെ ഒരു ഹൈപ്പർ മാർക്കറ്റിൽ മാനേജറായി ജോലി ചെയ്യുകയാണ് ഹക്കീം.
കഫറ്റീരിയിൽ ഹക്കീമിൻറെ സുഹൃത്തുക്കളും പാകിസ്ഥാൻ സ്വദേശിയും തമ്മിൽ ചെറിയ വാക്കു തർക്കം ഉണ്ടായി. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഹക്കീം അവിടെ എത്തിയത്.
ഇവിടെ പിന്നീട് തർക്കം രൂക്ഷമായി. വാക്കുതർക്കത്തിന്റെ ഇടയിൽ പാകിസ്ഥാൻ സ്വദേശി ഹക്കീമിനെ കുത്തി. മൂന്ന് തവണയാണ് കുത്തിയത്. ഉടൻ തന്നെ ഹക്കീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ പിടിച്ചു മാറ്റാൻ ചെന്ന മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്.