ദുബായിൽ മൂന്നു വർഷത്തിനകം പറക്കും ടാക്‌സികൾ

Update: 2023-02-13 10:28 GMT

അടുത്ത മൂന്നു വർഷത്തിനകം ദുബായിൽ എയർ ടാക്സികൾ പ്രവർത്തനമാരംഭിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു. ഇതിനു മുന്നോടിയായി ടാക്‌സി സ്‌റ്റേഷനുകൾ നിർമിക്കുന്നതിന് രൂപരേഖക്ക് അംഗീകാരം നൽകിയതായി ശൈഖ് മുഹമ്മദ് ട്വിറ്റർ വഴി അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ പറക്കും ടാക്‌സികളുടെ ശൃംഖലയുള്ള ലോകത്തെ ആദ്യ നഗരമെന്ന പദവി ദുബൈക്ക് സ്വന്തമാകും. 

ആകാശത്ത് പറക്കുന്ന ചെറുവിമാന മാതൃകയിലുള്ള ടാക്സികൾക്ക് 300 കിലോമീറ്റർ വേഗമുണ്ടാകും. പരമാവധി 241 കിലോമീറ്റർ ദൂരത്തിലേക്ക് വരെ ഇതുവഴി സഞ്ചരിക്കാനാകും. പൈലറ്റിനു പുറമെ നാലു യാത്രക്കാർക്കാണ് ഇതിൽ കയറാനാവുക. പ്രാരംഭ ഘട്ടത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം, ഡൗൺടൗൺ ദുബൈ, പാം ജുമൈറ, ദുബൈ മറീന എന്നീ നാല് പ്രധാന മേഖലകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

 

Tags:    

Similar News