അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ളം: ഷാ​ബി​യ​യി​ൽ ചെ​ക് ഇ​ൻ സൗ​ക​ര്യം

Update: 2024-05-04 07:04 GMT

അ​ബൂ​ദ​ബി മു​സ​ഫ​യി​ല്‍നി​ന്നു​ള്ളവി​മാ​ന യാ​ത്ര​ക്കാ​ര്‍ക്കാ​യി സി​റ്റി ചെ​ക് ഇ​ന്‍ സൗ​ക​ര്യം ഷാ​ബി​യ​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. ഷാ​ബി​യ പ​തി​നൊ​ന്നി​ലെ അ​ല്‍ മ​ദീ​ന സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ന് സ​മീ​പ​മാ​ണ് പു​തി​യ ചെ​ക് ഇ​ന്‍ കേ​ന്ദ്രം. വി​മാ​ന സ​മ​യ​ത്തി​ന് നാ​ലു മ​ണി​ക്കൂ​ര്‍ മു​മ്പ്​ മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ മു​മ്പ്​ വ​രെ ഈ ​കേ​ന്ദ്ര​ത്തി​ല്‍ ബാ​ഗേ​ജ് സ്വീ​ക​രി​ച്ച് ബോ​ര്‍ഡി​ങ് കാ​ര്‍ഡ് ന​ല്‍കു​ന്ന​താ​ണ്. മു​റാ​ഫി​ക് ഏ​വി​യേ​ഷ​ന്‍ സ​ര്‍വി​സി​ന്റെ കീ​ഴി​ല്‍ ആ​രം​ഭി​ച്ച കേ​ന്ദ്രം രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ പ്ര​വ​ര്‍ത്തി​ക്കും.

ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്, എ​യ​ര്‍ അ​റേ​ബ്യ, വി​സ് എ​യ​ര്‍, ഈ​ജി​പ്ത് എ​യ​ര്‍ എ​ന്നീ വി​മാ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്കാ​ണ് ഇ​പ്പോ​ള്‍ സി​റ്റി ചെ​ക് ഇ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി മി​ന തു​റ​മു​ഖ​ത്തെ ക്രൂ​യി​സ് ടെ​ര്‍മി​ന​ലി​ല്‍ 24 മ​ണി​ക്കൂ​റും യാ​സ് മാ​ളി​ലെ ഫെ​രാ​രി വേ​ള്‍ഡ് എ​ന്‍ട്ര​ന്‍സി​ലെ കേ​ന്ദ്രം രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ​യും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ബാ​ഗേ​ജു​ക​ള്‍ ന​ല്‍കി ബോ​ര്‍ഡി​ങ് പാ​സ് എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി ക്യൂ​വി​ല്‍ കാ​ത്തു​നി​ല്‍ക്കാ​തെ നേ​രി​ട്ട് എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് പോ​കാം എ​ന്ന​താ​ണ് സി​റ്റി ചെ​ക്ക് ഇ​ന്‍ ജ​ന​പ്രി​യ​മാ​ക്കു​ന്ന​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്ക് ഏ​റെ ആ​ശ്വാ​സ​മാ​ണി​ത്. മു​തി​ര്‍ന്ന​വ​ര്‍ക്ക് 35 ദി​ര്‍ഹ​വും, കു​ട്ടി​ക​ള്‍ക്ക് 25 ദി​ര്‍ഹ​വു​മാ​ണ് ചെ​ക്ക് ഇ​ന്‍ സേ​വ​ന​ത്തി​നു​ള്ള നി​ര​ക്ക്.

Tags:    

Similar News