അൽ ഖുസൈസ് മേഖലയിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പുതിയ ബസ് സ്റ്റേഷൻ തുറന്ന് കൊടുത്തു. സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്താണ് ഈ പുതിയ ബസ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. ‘സ്റ്റേഡിയം ബസ് സ്റ്റേഷൻ’ എന്നാണ് ഇതിന് RTA ഔദ്യോഗികമായി നൽകിയിരിക്കുന്ന പേര്.
ഈ മേഖലയിലെ പൊതുഗതാഗതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കണക്കിലെടുത്താണ് RTA ഈ പുതിയ ബസ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. 19, F22, F23A, F23, F23, F24, W20 എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾ ഈ പുതിയ ബസ് സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുന്നത്. ഇതിന് പുറമെ, റൂട്ട് 23 ഈ ബസ് സ്റ്റേഷനിലൂടെയായിരിക്കും കടന്ന് പോകുന്നതെന്നും RTA അറിയിച്ചിട്ടുണ്ട്.
Dubai's #RTA is set to inaugurate (on Friday, May 3) the new Stadium Bus Station, which is located at the Al Qusais Area besides the Stadium Metro Station, which boasts a strategic location that witnesses a growing demand for bus service. This Bus Station is designed to shorten… pic.twitter.com/6DY7fUL9z7
— RTA (@rta_dubai) May 2, 2024