ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി

Update: 2024-05-05 12:33 GMT

ദുബൈ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ മൂ​ന്നു ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി. നേ​ര​ത്തെ ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ ആ​വ​ശ്യം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്ച വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ‘ബോ​ണ​സ്​’ അ​നു​വ​ദി​ച്ച​താ​യി അ​ധി​കൃ​ത​ർ ശ​നി​യാ​ഴ്ച ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ 18ന്​ ​ആ​രം​ഭി​ച്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ 28ആം സീ​സ​ൺ ഏ​പ്രി​ൽ 28 വ​രെ​യാ​ണ്​ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, മേ​യ്​ അ​ഞ്ചു​വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു. ഇ​താ​ണ്​ വീ​ണ്ടും പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ന സ​മ​യ​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​കീ​ട്ട് നാ​ലു മു​ത​ൽ പു​ല​ർ​ച്ച ര​ണ്ടു​വ​രെ​യാ​ണ്​ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം 12 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​വു​മാ​ണ്.

Tags:    

Similar News