100 പേർക്ക് അഗ്നിരക്ഷാ പരിശീലനം ; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

Update: 2025-01-22 08:52 GMT

ലോ​ക​ത്താ​ക​മാ​നം 100 കോ​ടി പേ​ർ​ക്ക് അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ‘വ​ൺ ബി​ല്യ​ൺ റെ​ഡി​ന​സ്​’ പ​ദ്ധ​തി​യി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി. പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​ർ​ക്ക്​ 10 ല​ക്ഷം ദി​ർ​ഹം വ​രെ​യും നി​സാ​ൻ പ​ട്രോ​ൾ കാ​റും സ​മ്മാ​നും നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. ദു​ബൈ ദു​ര​ന്ത​നി​വാ​ര​ണ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 2025 മു​ത​ൽ 2027 വ​രെ​യാ​ണ്​ സം​രം​ഭം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 100കോ​ടി പേ​ർ​ക്ക്​ അ​ഗ്നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പ​രി​ശീ​ലി​പ്പി​ക്കാ​നും ബോ​ധ​വ​ത്ക​രി​ക്കാ​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് സ​മ​ഗ്ര​മാ​യ കോ​ഴ്‌​സു​ക​ളാ​ണ്​ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഫ​യ​ർ റെ​സ്‌​പോ​ൺ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, അ​ഗ്നി​ബാ​ധ​ക്കി​ടെ​യു​ള്ള ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ​ത്.

ഇ​തി​ലൂ​ടെ കോ​ഴ്‌​സ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ, പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഗ്ലോ​ബ​ൽ വൈ​ൽ​ഡ്‌​ഫ​യ​ർ മോ​ണി​റ്റ​റി​ങ്​ സെൻറ​റും ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സ് റെ​ഡി​ന​സ് പ്രോ​ഗ്രാ​മും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഇ​ല​ക്ട്രോ​ണി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും.സം​രം​ഭ​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​മാ​യ ‘ഹോ​പ്പ് കോ​ൺ​വോ​യ്‌​സ് പ​ദ്ധ​തി’​യി​ൽ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും അ​ഗ്നി​ശ​മ​ന സ്‌​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ശൈ​ഖ്​ മ​ൻ​സൂ​ർ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ലോ​ക​ത്താ​ക​മാ​നം വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന പ്ര​ത്യേ​ക ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. വ്യ​ക്തി​ക​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ മേ​ഖ​ല, സ്‌​കൂ​ളു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കാ​മ്പ​യി​ൻ സ​ന്ദേ​ശം വ്യ​ത്യ​സ്ത​രാ​യ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ലോ​സ് ആ​ഞ​ജ​ൽ​സ് തീ​പി​ടി​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ഗ്​​നി​ശ​മ​ന രീ​തി​ക​ളെ കു​റി​ച്ച്​ പ്രാ​ഥ​മി​ക ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​ത്.

Tags:    

Similar News