അശാസ്ത്രീയമായ രീതിയിൽ മരങ്ങൾ വെട്ടി മാറ്റുന്നത് പരിസ്ഥിതിക്ക് ഹാനികരമാണെന്നും ഗാഫ് മരങ്ങൾ മുറിക്കുന്നത് കുറ്റകരമാണെന്നും ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി വകുപ്പ് പൗരൻമാർക്കും ഫാം ഉടമകൾക്കും മുന്നറിയിപ്പ് നൽകി. ഗാഫ് മരങ്ങൾ മുറിക്കുന്നവർക്കെതിരെ 30,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.