സ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് അബ്രകൾ ഉപയോഗിച്ച് കൊണ്ടുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള സവാരി ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് ക്രീക്കിലാണ് ഇത്തരം സ്വയം പ്രവർത്തിക്കുന്ന അബ്രകൾ പരീക്ഷണാടിസ്ഥാനത്തിൽ സവാരി നടത്തുന്നത്.
ഒരേ സമയം എട്ട് യാത്രികർക്ക് വരെ ഇത്തരം ഇലക്ട്രിക്ക് അബ്രകളിൽ സഞ്ചരിക്കാവുന്നതാണ്. ഇത്തരം അബ്രകൾ ഉപയോഗിച്ചുള്ള ആദ്യ സവാരി ദുബായ് ക്രീക്കിലെ അൽ ജദ്ദാഫ് സ്റ്റേഷനിൽ നിന്ന് ഫെസ്റ്റിവൽ സിറ്റി സ്റ്റേഷൻ വരെയായിരുന്നു. RTA-യുടെ അൽ ഖർഹൗദ് മറൈൻ മെയിന്റനൻസ് സെന്ററിൽ പ്രാദേശികമായി നിർമ്മിച്ചവയാണ് ഈ ബോട്ടുകൾ.
.@rta_dubai has embarked on a trial operation of the First Autonomous Electric Abra, with a capacity for 8 riders. It was manufactured locally at RTA's Al Garhoud Marine Maintenance Centre, featuring a design that preserve the heritage identity of abras. https://t.co/f6kP59uHsH pic.twitter.com/uAEtUgr8Gc
— Dubai Media Office (@DXBMediaOffice) May 14, 2023