ദുബായ് മാരത്തോൺ കണക്കിലെടുത്ത് ഞായറാഴ്ച മെട്രോ പ്രവർത്തന സമയം ദീർഘിപ്പിച്ചു. പുലർച്ചെ നാലു മണിക്കാണ് മെട്രോ സർവീസ് ആരംഭിക്കുക. മാരത്തോണിൽ പങ്കെടുക്കുന്നവർക്ക് ദുബായ് എക്‌സ്‌പോ സിറ്റിയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ വേണ്ടിയിട്ടാണ് മെട്രോ സർവീസ് നേരത്തെ ആരംഭിക്കുന്നത്. ദുബായ് ആർടിഎ ആണ് ഇക്കാര്യം അറിയിച്ചത്.