ദുബായ് എമിഗ്രേഷൻ രക്തസാക്ഷിത്വ അനുസ്മരണ ദിനം ആചരിച്ചു

Update: 2023-12-01 10:41 GMT

രാജ്യത്തിന്റെ ധീര രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് ദുബായ് എമിഗ്രേഷൻ രക്തസാക്ഷിത്വ അനുസ്മരണ ദിനം ആചരിച്ചു. വകുപ്പിന്റെ മുഖ്യ കാര്യാലയത്തിലാണ് അനുസ്മരണ ദിന ചടങ്ങുകൾ നടന്നത്. ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.

രക്തസാക്ഷികൾക്ക് ഉദ്യോഗസ്ഥർ പ്രാർത്ഥന നടത്തി കൊണ്ടാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി ദേശീയ പതാക ഉയർത്തി. സൈനിക പരേഡ് നടന്നു.

ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ ധീരതയ്ക്ക് ആദരാഞ്ജലികൾ നേർന്നു . അവരുടെ ത്യാഗം എക്കാലം രാജ്യം ഓർക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു.ചടങ്ങിൽ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെയും ഓർമിച്ചു

Tags:    

Similar News