അബുദാബിയിൽ പൊതുജനങ്ങളുമായുളള ആശയവിനിമയം മെച്ചപ്പെടുത്താൻ പോലീസ് റെക്കോഡിങ് സ്റ്റുഡിയോ ആരംഭിച്ചു
അബുദാബിയിൽ പൊതുജനങ്ങളുമായുളള ആശയവിനിമയം മെച്ചപ്പെടുത്താൻ പൊലീസ് പുതുതായി റെക്കോഡിങ് സ്റ്റുഡിയോ ആരംഭിച്ചു. ലോക റേഡിയോ ദിനത്തോടനുബന്ധിച്ചാണ് സംരംഭത്തിന് തുടക്കമിട്ടത്. പോലീസിലെ കമാൻഡ് അഫയേഴ്‌സ് സെക്ടറിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്.
സമൂഹവുമായുളള ആശയവിനിമയം വർധിപ്പിക്കുക, പൊലീസ് സേവനങ്ങളെക്കുറിച്ചും, സുരക്ഷാ നടപടികളെക്കുറിച്ചും പൊതുജനങ്ങളിൽ അറിവ് വർധിപ്പിക്കുക എന്നുവയാണ് റെക്കോഡിങ് സ്റ്റുഡിയോയിലൂടെ ലക്ഷ്യമിടുന്നത്.