12 മിനിറ്റ് നീണ്ടുനിൽക്കുന്ന സംഗീത വെടിക്കെട്ടോടെ 2023 നെ വരവേൽക്കാനൊരുങ്ങി റാസ്‌ അൽ ഖൈമ

Update: 2022-11-10 14:54 GMT

  

യു എ ഇ : ലോക റെക്കോർഡുകൾ തകർത്തുകൊണ്ട് 12 മിനിറ്റ് നീണ്ടുനിൽക്കുന്ന സംഗീത വെടിക്കെട്ടോടെ റാസ് അൽ ഖൈമ പുതുവർഷത്തെ വരവേൽക്കും. നാനോ ലൈറ്റുകൾ, ഇലക്‌ട്രോണിക് ബീറ്റുകളിൽ കോറിയോഗ്രാഫ് ചെയ്‌ത നിറങ്ങളും രൂപങ്ങളും,പൈറോ ഡ്രോണുകൾ, എന്നിവയ്‌ക്കൊപ്പം , കരിമരുന്ന് പ്രയോഗം കൊണ്ട് റാസ് അൽ ഖൈമയുടെ ആകാശം വർണ്ണ ശഭള പ്രകാശ ശോഭയിൽ ആറാടും. അൽ മർജാൻ ദ്വീപിനും അൽ ഹംറ വില്ലേജിനും ഇടയിലുള്ള കടൽത്തീരത്തിന്റെ നാലരകിലോമീറ്ററോളം നീളുന്ന പ്രദേശത്തായിരിക്കും ആഘോഷപരിപാടികൾ അരങ്ങേറുക. പൈറോടെക്‌നിക്‌ പ്രദർശനത്തോട് കൂടിയുള്ള ആഘോഷപരിപാടി മറ്റൊരു വേൾഡ് റെക്കോർഡ് ആയി മാറാനും സാധ്യതയുണ്ട്.

ന്യൂ ഇയർ പൈറോടെക്നിക് പ്രദർശനത്തിന് റാസൽ ഖൈമ ഇതിനകം തന്നെ നിരവധി ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. കടൽത്തീരത്ത് ആയിരക്കണക്കിന് കാഴ്ചക്കാരാണ് ഒത്തുകൂടാറുള്ളത്. 15,000-ലധികം വ്യത്യസ്തതയയോടെയുള്ള ഫയർ വർക്കുകൾ, 452 ലധികം ഡ്രോണുകളിൽ ഉള്ള ഫയർ വർക്കുകൾ എന്നിങ്ങനെ ആളുകളുടെ ശ്വാസം നിലപ്പിക്കുന്ന മിന്നും പ്രകടനങ്ങളാണ് 2022 ൽ എമിറേറ്റ് കാഴ്ചവെച്ചത്. ഇതോടെ, 'ഏറ്റവും ഉയരത്തിലും, അകലെ നിന്നും ഡ്രോണുകൾ പ്രവർത്തിപ്പിച്ചുവെന്ന എന്ന രണ്ട് പുതിയ ലോക റെക്കോർഡുകൾ എമിറേറ്റ് സ്വന്തമാക്കിയിട്ടുണ്ട് . റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങളുടെ സംഘാടക സമിതി., പോലീസ് സേനയിലെ അംഗങ്ങൾ എന്നിവർ ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കിവരികയാണ്.

പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, ആരോഗ്യ-പ്രതിരോധ മന്ത്രാലയം എന്നിവയുമായി ചേർന്ന് എല്ലാ മുൻകരുതലുകലോടു കൂടിയായിരിക്കും 2023നെ എമിറേറ്റ് വരവേൽക്കുന്നത്. 

Similar News