ദുബായിലെ കുപ്രസ്സിദ്ധ ഡ്രഗ് ഡീലർ ദ ബാറ്റ് പിടിയിൽ

Update: 2022-10-28 13:39 GMT

യുഎഇ : ആൾമാറാട്ടം നടത്തി പോലീസിനെ കബളിപ്പിച്ചു നടന്ന കുപ്രസിദ്ധ മയക്കു മരുന്ന് വ്യാപാരിയെ ദുബായ് പോലീസ് പിടികൂടി.30 വയസുള്ള ചെറുപ്പക്കാരനായ ഇയാൾ പോലീസ് വലയിൽ കുടുങ്ങിയപ്പോൾ മയക്കുമരുന്ന് അടിമയെപ്പോലെ അഭിനയിക്കുകയായിരുന്നു.

10 ദിവസം നീണ്ടു നിന്ന ഓപ്പറേഷനൊ ടുവിലാണ് 'ദ ബാറ്റ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരി പിടിയിലായത്.എമിറേറ്റിൽ ആൾമാറാട്ടം നടത്തി പ്രവർത്തിച്ചിരുന്ന ഏറ്റവും കൗശലക്കാരനായ അന്താരാഷ്ട്ര മയക്കുമരുന്ന് ഇടപാടുകാരിൽ ഒരാളാണ് 'ദ ബാറ്റ്' എന്നാണ് പോലീസിന്റെ ഭാഷ്യം.

പ്രമുഖ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ വലംകൈയ്യും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ യുഎഇയിൽ മയക്കുമരുന്ന് വിൽക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ക്രിമിനൽ സംഘത്തിലെ രണ്ടാമത്തെ കമാൻഡുമാണ് ഇയാൾ.

ഇയാളുടെ പക്കൽ നിന്ന് 200 കിലോയോളം മയക്കുമരുന്ന് കണ്ടെടുത്തു. ലഹരി മരുന്നുകൾ സൂക്ഷിക്കാൻ പ്രത്യേക വാഹനവും ഇയാൾക്കുണ്ട് .

നാർക്കോട്ടിക് വിരുദ്ധ ഉദ്യോഗസ്ഥർ നിരവധി ഏഷ്യൻ ഡീലർമാരെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്നിന്റെ നിരവധി പാക്കേജുകൾ കണ്ടെത്തുകയും ചെയ്തതോടെയാണ് വവ്വാലിന്റെ ദുബായിലെ നിയമവിരുദ്ധ മയക്കുമരുന്ന് പ്രവർത്തനങ്ങൾ വെളിച്ചത്ത് വന്നത്.വവ്വാൽ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നതെങ്കിലും പുറമെ ആർക്കും ഇയാളെ നേരിട്ട് അറിയില്ലായിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന്, ഡീലർ അന്താരാഷ്ട്ര സിൻഡിക്കേറ്റിന്റെ ഭാഗമായി വൻതോതിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി ഒരു മൂന്നാം കക്ഷികൂടിയുള്ളതായി ദുബായ് പോലീസ് കണ്ടെത്തി.

Similar News