ദുബായിൽ സ്വകാര്യ വിദ്യാലയങ്ങളിൽ മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്തി
എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠന രീതി ഏർപ്പെടുത്തിയതായി ദുബായ് സർക്കാർ അറിയിച്ചുരാജ്യത്ത് വരും ദിനങ്ങളിൽ ഉണ്ടാകാനിടയുള്ള അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് യോഗത്തിലാണ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഈ മുൻകരുതൽ നടപടി പ്രഖ്യാപിച്ചത്.
#Dubai Government announces remote learning for all private schools in the emirate on Thursday and Friday (2nd and 3rd May 2024) due to weather conditions. pic.twitter.com/mxToR5y7Jv
— Dubai Media Office (@DXBMediaOffice) April 30, 2024
“വരും ദിനങ്ങളിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ദുബായിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങൾ, യൂണിവേഴ്സിറ്റികൾ, നഴ്‌സറികൾ എന്നിവയ്ക്ക് മെയ് 2, വ്യാഴം, മെയ് 3, വെള്ളി എന്നീ ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുന്നതാണ്.”, ദുബായ് സർക്കാരിന്റെ തീരുമാനം അടിസ്ഥാനമാക്കിക്കൊണ്ട് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി.
With unstable weather predicted, all Dubai private schools, nurseries, and universities must offer distance learning on Thursday, May 2 & Friday, May 3. Stay safe everyone.
— KHDA | هيئة المعرفة والتنمية البشرية بدبي (@KHDA) April 30, 2024