ജബല്‍ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രംവിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു

Update: 2022-10-05 10:46 GMT


ജബല്‍ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. യുഎഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയും മതേതരചിന്തയും അന്വര്‍ഥമാക്കി സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യന്‍ പള്ളികളോടും ചേര്‍ന്നാണ് പുതിയ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. യു എ ഇ സഹിഷ്ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

2 നിലയിലായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ, ആരാധനായലങ്ങൾ ചുവരോട് ചുവർ ചേർന്ന് നിൽക്കുന്ന ജബൽ അലിയിലേ മണ്ണിലെ ആദ്യ ഹിന്ദു ക്ഷേത്രം വിജയദശമി ദിനത്തിൽ ഭക്തർക്കായി തുറന്ന് കൊടുക്കും. ഒക്ടോബര് 4ആം തിയ്യതി വൈകുന്നേരം 7 മണിക്ക് സഹിഷ്‌ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉം ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ഉൾപ്പടെയുള്ള അതിഥികളുടെ സാന്നിധ്യത്തിലാണ് ഉൽഘാടനചടങ്ങുകൾ നടന്നത് . ക്ഷണിക്കപ്പെട്ട അതിഥികളും , മാധ്യമപ്രവർത്തകരും മാത്രമായിരുന്നു ചടങ്ങിൽ സന്നിഹിതരായത് ആധുനിക നിർമാണ സംവിധാനങ്ങളും , സാങ്കേതിക വിദ്യകളും ഉപയോഗിച്ച് നിർമിച്ച ക്ഷേത്രം കാഴ്ചയിൽ അതിഗംഭീരമാണ്.

3വര്ഷമെടുത്താണ് ദുബായിയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം പണി കഴിഞ്ഞത്. പൂർണമായും കൊത്തുപണികളാൽ മനോഹരമാക്കിയ ക്ഷേത്രം കൊട്ടാരസമാനമാണ്. ചുവരിലും തറയിലും വെളുത്ത കല്ലുകൾ പാകിയപ്പോൾ അകത്തളങ്ങൾക് രാജകീയ പ്രൗഢി നല്കാൻ കൽശില്പങ്ങളും ചുവര്ചിത്രങ്ങളുമുണ്ട്. ശിവനാണ് പ്രധാന പ്രതിഷ്‌ഠ. സ്വാമി അയ്യപ്പൻ , ലക്ഷ്മി ദേവി,ഹനുമാൻ ഗുരുവായൂരപ്പൻ , ഗണപതി , ഷിർദി സായി തുടങ്ങി 16ഓളം ആരാധന മൂർത്തികളാണ് ഈ അമ്പലത്തിൽ ഉള്ളത്. ആകാശത്തുനിന്ന് ഭൂമിയിലേക്ക് വിടർന്നു നിൽക്കുന്ന താമരപ്പൂവ് അമ്പലത്തിന്റെ അഴക് വർധിപ്പിക്കുന്നു .

സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബും പ്രത്യേക പ്രതിഷ്‌ഠയായ് ക്ഷേത്രത്തിൽ ഉണ്ട്. ഇതിനുള്ളിൽ പ്രവേശിക്കാൻ മാത്രം സിഖ് ആചാരപ്രകാരം തലയിൽ തുണി ധരിക്കണം എന്ന നിബന്ധനയുമുണ്ട്. സാധരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 8.30 വരെയാണ് പ്രവേശനസമയം. സാധരണ ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആധുനിക മുഖമാണ് ജബൽഅലി ക്ഷേത്രത്തിനുള്ളത് . പ്രതിഷ്‌ഠകൾ മുഴുവൻ ക്ഷേത്രത്തിന്റെ മുകൾ നിലയിലാണ് ,താഴെത്തേ നിലയിൽ വലിയ ഹാളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ ദേശക്കാരും , ഭാഷക്കാരും മതക്കാരും ഒന്നിച്ചാണ് ഇവിടെ എത്തുന്നത് എന്നത് മറ്റൊരു വലിയ സവിഷേതയാണ് .മലയാളത്തിലും, തമിഴിലും , ഹിന്ദിയിലും , തെലുങ്കിലും , കന്നടയിലും , ഇംഗിഷിലുമെല്ലാം ഇവിടെ പ്രാർത്ഥനകൾ മുഴങ്ങും . ദർശനം കഴ്ഞ്ഞിറങ്ങുന്നവർക്ക് പ്രസാദമായി കശുവണ്ടിയും , ബദാമും , പിസ്തയും കവറിലാക്കി നൽകും. ക്ഷേത്രത്തിന്റെ ചുവരിൽ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ ന്റെയും , ദുബായ് ഭരനാധികാരി ഷെയ്ഖ് മുഹമദ് ബിൻ റാഷിദ് അൽ മക്തും ന്റെയും ചിത്രങളുമുണ്ട്.

Similar News