ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രണ്ട് ദിവസത്തെ യു എ ഇ സഫാരി പാർക്ക് സന്ദർശനത്തിനെത്തി

Update: 2022-09-29 07:34 GMT

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രണ്ട് ദിവസത്തെ യു എ ഇ   സഫാരി പാർക്ക്  സന്ദർശനത്തിനെത്തി

യു.എ.ഇ : യു.എ.ഇ.യുടെ ജംഗിൾ, ഡെസേർട്ട് സഫാരിയിൽ നിന്നും പാഠമുൾക്കൊള്ളുന്നതിനായി , ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രണ്ട് ദിവസത്തെ യു എ ഇ സന്ദർശനത്തിനെത്തി. ഹരിയാനയിലെ ടൂറിസം, വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പം അദ്ദേഹം ദുബായ് സഫാരി പാർക്കും ഷാർജ സഫാരിയും സന്ദർശിക്കുമെന്ന് സംസ്ഥാന തലസ്ഥാനമായ ചണ്ഡീഗഡിലെ ഉദ്യോഗസ്ഥർ പറഞ്ഞു.സസ്യജാലങ്ങളാലും ജന്തുജാലങ്ങളാലും വന്യജീവികളാലും സമ്പന്നമായ ആരവല്ലി മലനിരകൾ ഭാഗികമായി കടന്നുപോകുന്ന ഹരിയാനയിൽ 180 ഇനം പക്ഷികൾ, 29 ഇനം ജലജീവികൾ, 57 ഇനം ചിത്രശലഭങ്ങൾ, 15 ഇനം സസ്തനികൾ, നിരവധി ഉരഗങ്ങൾ എന്നിവയുണ്ട്. 1,600 കിലോമീറ്റർ ദൈർഘ്യവും 5 കിലോമീറ്റർ വീതിയുമുള്ള ഈ വന്യജീവിസമ്പത് പരിസ്ഥിസ്തി സൗഹാർദ്ദമായി കൈകാര്യം ചെയ്യുകയാണെങ്കിൽ ടൂറിസത്തിനായി വിനിയോഗിക്കാൻ സാധിക്കും. സംസ്ഥാനത്തിന്റെ വന്യജീവി വിഭവങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ സഫാരി പാർക്കുകളൊന്നും തന്നെ സംസ്ഥാനത്തില്ലാത്ത സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് സന്ദർശനത്തിനെത്തുന്നത്‌.

ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച ഷാർജ സഫാരിയുടെ വിജയവും ദുബൈ സഫാരി പാർക്കിന്റെ ടൂറിസം മേഖലയിലും ആവേശഭരിതനായ ഖട്ടർ ഈയിടെ ഹരിയാനയിലെ ജംഗിൾ സഫാരിയുടെയും വിനോദസഞ്ചാര കേന്ദ്രീകൃത ട്രക്കിങ്ങിന്റെയും ആശയം ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി പങ്കുവെച്ചിരുന്നു.ഇന്നലെ ആരംഭിച്ച വേൾഡ് ഗ്രീൻ ഇക്കണോമി ഉച്ചകോടിയിലും ഹരിത സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള അനുബന്ധ മന്ത്രിതല വട്ടമേശയിലും പങ്കെടുക്കാൻ യാദവും ഇപ്പോൾ ദുബായിലാണ്.യുഎഇ നിക്ഷേപകരെകണ്ടെത്തുന്നതിനും ലാൽ ഖട്ടർ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹത്തോടൊപ്പമുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.

Similar News