ക്ഷീണം തോന്നിയാല്‍ വാഹനം ഡ്രൈവ് ചെയ്യുന്നത് നിര്‍ത്തി വിശ്രമിക്കാന്‍ മടി കാണിക്കരുതെന്ന് റാക് പൊലീസ്. സ്വയം അപകടം ക്ഷണിച്ചു വരുത്തി മറ്റുള്ളവരെ കൂടി ദുരന്തത്തിൽപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടിറക്കിയ വിഡിയോയിലാണ് മുന്നറിയിപ്പ്. രാജ്യത്ത് താപനില ഉയരുന്നത് ഡ്രൈവര്‍മാര്‍ക്ക് ക്ഷീണത്തിനിടയാക്കും. ഇത് മുന്നില്‍ക്കണ്ട് മുന്‍കരുതലെടുക്കുകയും ക്ഷീണവും മയക്കവും അനുഭവപ്പെടുന്ന നിമിഷം ഡ്രൈവിങ് അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും പറഞ്ഞ അധികൃതര്‍, മറ്റുള്ളവരുടെ സംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്തമാണെന്നും വിഡിയോയിലൂടെ ഓര്‍മിപ്പിക്കുന്നു.