ദുബായ് റോഡുകൾ ഭരിക്കാൻ ഒരുങ്ങുന്ന ഡ്രൈവറില്ലാ ടാക്സി പ്രദർശിപ്പിച്ച് ജൈറ്റക്സ് ഗ്ലോബൽ 2022 ; നിരത്തിലിറങ്ങുക അടുത്ത വർഷം മുതൽ

Update: 2022-10-10 10:46 GMT


ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക മേളയായ ജൈറ്റക്സ് ഗ്ലോബൽ 2022ൽ ഡ്രൈവറില്ലാ ടാക്സിയുടെ മോഡൽ പ്രദർശിപ്പിച്ച് ദുബായ്. ഷെവർലെ ബോൾട്ട് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഓൾ-ഇലക്‌ട്രിക് സെൽഫ് ഡ്രൈവിംഗ് വാഹനത്തിന്റെ ടെസ്റ്റിംഗ് മോഡലാണ് പ്രദർശിപ്പിച്ചത്. ചുവപ്പും വെള്ളയും നിറത്തിലുള്ള ഹാച്ച്ബാക്ക് കാറിന് മുകളിൽ ക്യാമറകളുടെ ഒരു നിരയുണ്ട്. ജൈറ്റക്സ് ഗ്ലോബൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്റ്റാൻഡിലാണ് സെൽഫ് ഡ്രൈവിംഗ് കാറിന്റെ മോഡൽ പ്രദർശിപ്പിച്ചത്.

ദുബായ് റോഡുകൾ ഭരിക്കാൻ ഒരുങ്ങുന്ന ഈ ഡ്രൈവറില്ലാ ടാക്സികളുടെ യാത്രാനിരക്ക് മിതമായിരിക്കുമെന്നും ദുബായിലെ ലിമോസിൻ സർവീസിന് തുല്യമായിരിക്കുമെന്നും ആർടിഎ പൊതുഗതാഗത അതോറിറ്റി ട്രാൻസ്‌പോർട്ട് സിസ്റ്റംസ് ഡയറക്ടർ ഖാലി അൽ അവാദി പറഞ്ഞു.ഈ വർഷം ഡിസംബർ മുതൽ അന്തിമ പരിശോധനയും മാപ്പിംഗ് സേവനങ്ങളും പൂർത്തിയാക്കി ഡ്രൈവറില്ലാ ടാക്സികളിൽ അഞ്ചെണ്ണം നിരത്തിലിറങ്ങും.

ആർടിഎ പ്രകാരം ജൈറ്റക്സിൽ  പ്രദർശിപ്പിച്ചിരിക്കുന്ന മോഡൽ അടുത്ത വർഷത്തോടെ നിരത്തുകളിലെത്തും. ഇതിനു മുന്നോടിയായി ഈ വർഷം ഡിസംബെരിൽ ജുമേയ്‌റയിൽ പരീക്ഷണ ഓട്ടം നടത്തും. 360 ഡിഗ്രി യിൽ അടുത്തുള്ള എല്ലാ വസ്തുക്കളേയും പകർത്താൻ സാധിക്കുന്ന ക്യാമെറകളാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ വാഹനത്തിന് പരസ്പരം അഭിമുഖീകരിക്കുന്ന നാലു സീറ്റുകൾ   ആയിരിക്കും വാഹനത്തിനുണ്ടായിരിക്കുക.യുഎസിനു പുറത്ത് ക്രൂയിസ് ഓട്ടോണമസ് വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്ന ആദ്യ നഗരമായിരിക്കും ദുബായ്.

Similar News