ലഹരിഉപയോഗശേഷമുള്ള ഡ്രൈവിംഗ് ; തടവുശിക്ഷയും 20000 ദിർഹത്തിൽ കുറയാത്ത പിഴയും

Update: 2022-10-04 12:40 GMT


 മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗശേഷം പൊതുനിരത്തിലൂടെ വാഹനമോടിച്ചാൽ വാഹനമോടിക്കുന്നയാൾക്ക് ജയിൽ ശിക്ഷയും പിഴയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.ഡ്രൈവറുടെ കൈവശം മരുന്നിന്റെ കുറിപ്പടി ഉള്ള സാഹചര്യങ്ങളിൽ ഒഴികെ ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നത് തടവുശിക്ഷയും 20000 ദിർഹം വരെ പിഴയും ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു .പുബ്ലിക്പ്രോസിക്യൂഷൻ ട്വീറ്റ് വഴിയാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ നൽകുന്നതിന്റെ ഭാഗമായാണിത്

Similar News