കഴിഞ്ഞ ഒന്നര വർഷത്തിൽ യു എ ഇ യിൽ പിടിച്ചെടുത്തത് 1610 വ്യാജ യാത്ര രേഖകൾ

Update: 2022-09-16 11:05 GMT

ദുബൈലേക്കെത്തുന്ന യാത്രക്കാരെ മികച്ച രീതിയിൽ സ്വാഗതം ചെയ്യുവാനും, വ്യാജ രേഖകളിൽ എത്തുന്നവരെ അതിർത്തിയിൽ നിന്ന് തന്നെ പിടികൂടാനുമായി 1357 സുരക്ഷ ഉദ്യോഗസ്ഥരെയാണ് രാജ്യം വിമാനത്താവളങ്ങളിൽ വിന്യസിപ്പിച്ചിട്ടുള്ളത്. എക്സാമിനേഷൻ സെന്ററിന്റെയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഒന്നരവർഷത്തിനുള്ളിൽ 1610 വ്യാജ യാത്ര രേഖകൾ രേഖകൾ കണ്ടെടുത്തതായി ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ്(​ജി.​ഡി.​ആ​ർ.​എ​ഫ്.​എ) മേ​ധാ​വി ല​ഫ്.മ​ദ്‌ അ​ൽ മ​ർ​റി വെ​ളി​പ്പെ​ടു​ത്തി.

വ്യാജ യാത്ര രേഖകൾ കണ്ടെത്തൽ പാസ്സ്പോര്ട് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കഴിഞ്ഞ വർഷം 761 വ്യാജ രേഖകളും, ഈ കാർഷം 849 വ്യാജ രേഖകളുമാണ് കണ്ടെത്തിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും വൈവിദ്ധ്യമാർന്ന ലക്ഷ്യസ്ഥാനമെന്ന രീതിയിലും, ഏറ്റവും വികസിത രാജ്യമെന്ന നിലയിലും ലോകം മുഴുവൻ ഉറ്റുനോക്കുന്ന സ്വപ്ന നാഗരിയായതുകൊണ്ടുതന്നെ വ്യാജ രേഖകളിൽ ജനം വന്നു പോകുന്നത് രാജ്യത്തിൻറെ പ്രതിച്ഛായയെ ബാധിക്കുന്ന ഘടകമാണ്. അതുകൊണ്ട് തന്നെ ദുബൈയിലെ പാസ്പോർട്ട് ഉദ്യോഗസ്ഥർ അതി നൂതന സംവിധാനങ്ങളിലൂടെയാണ് വ്യാജന്മാരെ പിടികൂടുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തേക്ക് വ്യാജ രേഖകളിൽ കടക്കുന്നവർ വിമാനത്താവളങ്ങളിൽ നിന്ന് തന്നെ അറസ്റ്റിലാവുന്നു.

Similar News