ദുബായിൽ ഇനിയുളള ദിവസങ്ങളിൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുലർകാലങ്ങളിൽ മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. അതേസമയം തണുപ്പ്കാലത്ത് താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ പോലീസ് വിന്റർ ക്യാമ്പയിൻ ആരംഭിച്ചു.
അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും പൊതുജനങ്ങളെ ബോധവൽകരിക്കും. യാത്ര പുറപ്പെടുന്നതിന് മുമ്പ് കാലാവസ്ഥാ പ്രവചനങ്ങൾ പരിശോധിക്കാനും മഴയുളള ദിവസങ്ങളിൽ പ്രത്യേകിച്ചും അധികാരികളുടെ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും പൊലീസ് ആവശ്യപ്പെട്ടു.
ബ്രേക്കുകൾ, ടയർ പ്രഷർ, എൻജിൻ അവസ്ഥ എന്നിവ പരിശോധിച്ച് ഉറപ്പാക്കാനും മരുഭൂമിയിൽ വാഹനമോടിക്കുന്നതിന് മുമ്പ് ടയറുകളിലെ വായു മർദം കുറക്കാനും പരുക്കൻ പ്രദേശങ്ങളിൽ ഡ്രൈവിംഗ് ഒഴിവാക്കാനും വേഗത കുറക്കാനും നിർദേശിച്ചു. നിയുക്ത ഹൈക്കിംഗ്, പർവതപാതകൾക്കുളളിൽ തുടരാനും അടിയന്തിർ സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കാനോ പോലീസ് സ്മാർട്ട് ആപ്പ് വഴി അഭ്യർത്ഥന നടത്താനും പൊലീസ് അറിയിച്ചു.