അബുദാബി എമിറേറ്റിൽ നമ്പർ പ്ലേറ്റുകൾ ഇനി ഡെലിവറി സംവിധാനത്തിലൂടെ വീടുകളിലേക്കെത്തും

Update: 2022-12-23 09:00 GMT


അബുദാബി : വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഇനി ഡെലിവറി സംവിധാനത്തിലൂടെ വീടുകളിലേക്കെത്തും. അബുദാബി പോലീസാണ് പുതിയ ഡെലിവറി സേവനം ആരംഭിച്ചിരിക്കുന്നത്.ലൈറ്റ് വാഹനങ്ങൾ , ഹെവി വാഹനങ്ങൾ, സൈക്കിളുകൾ എന്നിവയ്ക്കുള്ള നമ്പർ പ്ലേറ്റുകൾ 48 മണിക്കൂറിനുള്ളിൽ എമിറേറ്റുകളിലുടനീളമുള്ള സ്ഥലങ്ങളിൽ എത്തിച്ചു നല്കാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ ലഭിക്കുന്നത്. വാഹനമോടിക്കുന്നവർക്ക് തങ്ങളുടെ അപേക്ഷകൾ അതോറിറ്റിയുടെ ഇലക്ട്രോണിക് സേവന പോർട്ടലുകൾ വഴിയോ തം വെബ്സൈറ്റ് വഴിയോ സമർപ്പിക്കാം.ഓൺലൈനായി നമ്പർ പ്ലേറ്റുകൾ ലഭിക്കാനുള്ള സേവനം തിരഞ്ഞെടുത്ത് ഡെലിവറി ഫീസ് അടച്ചുകഴിഞ്ഞാൽ, ഡെലിവറി സമയവും സ്ഥലവും ഉറപ്പാക്കാൻ ഉപഭോക്താവിനെ അധികൃതർ ഫോണിൽ ബന്ധപ്പെടും.തുടർന്ന് പ്രസ്തുത ദിവസത്തിൽ നമ്പർ പ്ലേറ്റുകൾ ഉപഭോക്താക്കൾക്ക് ഡ്രെസ്സുകളിലേക്ക് ലഭ്യമാക്കും.

Similar News