നാല്പതാം വാർഷികത്തിൽ ഒരുമയുടെ ചിഹ്നങ്ങളിൽ സ്റ്റാമ്പുകൾ അവതരിപ്പിച്ച് ജി സി സി

Update: 2022-12-22 06:28 GMT


അബുദാബി : ഒരുമയുടെ ചിഹ്നങ്ങൾ ഒരുമിക്കുന്ന സ്റ്റാമ്പുകൾ പുറത്തിറക്കി ഗൾഫ് സഹകരണ കൗൺസിൽ (ജി. സി. സി ). ജി സി സിയുടെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് സ്റ്റാമ്പുകൾപുറത്തിറക്കിയിരിക്കുന്നത്. പരസ്പര ബന്ധത്തെയും, സഹകരണത്തെയും ഊട്ടിയുറപ്പിക്കുന്ന ചിത്രങ്ങളോടെയാണ് സ്റ്റാമ്പ് അവതരിപ്പിച്ചിരിക്കുന്നത്. ജി.സി.സി.യിലെ തപാൽ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് സ്റ്റാമ്പുകൾ പുറത്തിറക്കിയത്.

ജി.സി.സി. ഭരണാധികാരികൾ, ജി.സി.സി. രാജ്യങ്ങളുടെ പതാകകൾ, ലോഗോ എന്നിവ സ്റ്റാമ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1981 മേയ് 25-നാണ് അബുദാബി ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ ആദ്യ ജി.സി.സി. യോഗം ചേർന്നത്. യു.എ.ഇ., സൗദിഅറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.ജി.സി.സി. 40-ാം വാർഷികം ആഘോഷിക്കുന്നവേളയിൽ സ്റ്റാമ്പ് പുറത്തിറക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള അൽ അഷ്റാം പറഞ്ഞു.ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാഹോദര്യ ബന്ധം ഉയർത്തിക്കാട്ടുന്നതാണ് സ്റ്റാമ്പെന്നും അബ്ദുള്ള അൽ അഷ്റാം അഭിപ്രായപ്പെട്ടു

Similar News