എയർപോർട്ടിൽ നിന്ന് ഇനി വീട്ടിലേക്കും പറന്നു പോകാം, പദ്ധതികൾ അതിവേഗം ഒരുങ്ങുന്നു

Update: 2022-11-10 10:36 GMT

യു എ ഇ : അബുദാബിയിലെത്തുന്ന യാത്രക്കാർ താമസിയാതെ വീടുകളിലേക്കും ഹോട്ടലുകളിലേക്കും പറക്കും ടാക്സിയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. അബുദാബി എയർപോർട്ട്സും ഫ്രഞ്ച് എൻജിനീയറിങ് ആൻഡ് ഓപ്പറേഷൻസ് സ്ഥാപനമായ ഗ്രൂപ്പ് എഡിപിയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന് കീഴിലാണ് ഭാവി പദ്ധതി സാധ്യമാക്കുന്നത്. ആളുകളെയും ചരക്കുകളെയും നീക്കാൻ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനങ്ങൾ ഉപയോഗിക്കുന്ന പുതിയ എയർ ട്രാൻസ്‌പോർട്ടേഷൻ ആശയമായ അഡ്വാൻസ്ഡ് എയർ മൊബിലിറ്റിയുടെ (എഎഎം) സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ ഇരു കക്ഷികളും സമ്മതിച്ചു.അബുദാബി എയർപോർട്ടുകളും ഗ്രൂപ്പ് എഡിപിയും ആസൂത്രണ ഘട്ട മുതൽ അബുദാബിയിലെ എഎഎമ്മിനായുള്ള ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചറിന്റെ പ്രവർത്തനം വരെ ഒരുമിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുന്നു. വ്യവസായ റോഡ്‌മാപ്പ് വികസിപ്പിക്കുന്നതിന് സാധ്യതാ പഠനവും വിപണി വിലയിരുത്തലും നടത്തും.

Similar News