അബുദാബി- അൽ ഐൻ റോഡിലെ വേഗപരിധി കുറച്ചു

Update: 2022-11-09 12:06 GMT


യു എ ഇ : അബുദാബി- അൽ ഐൻ റോഡിലെ വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു. നവംബർ 14 തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ നടപ്പിലാക്കും. പോലീസിന്റെയും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെയും സംയുക്ത ഉപദേശപ്രകാരം അൽ ഐൻ സിറ്റിയുടെ ദിശയിലുള്ള അൽ സദ് ബ്രിഡ്ജ് മുതൽ അൽ അമേറ ബ്രിഡ്ജ് വരെ ഈ പരമാവധി വേഗത ബാധകമാകും.യുഎഇ തലസ്ഥാനത്ത് സ്പീഡ് ബഫറുകളൊന്നുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. സാധാരണയായി യു എ ഇ യിൽ 20 കിലോമീറ്റർ ബഫർ സംവിധാനമായി ലഭിക്കാറുണ്ട്. എന്നാൽ അബുദാബിയിൽ ഈ സംവിധാനമില്ല. അതുകൊണ്ടുതന്നെ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്റർ ആയിരിക്കും. വാഹനമോടിക്കുന്നവർ സുരക്ഷിതമായി വാഹനമോടിക്കാനും എല്ലായ്‌പ്പോഴും സ്പീഡ് ലിമിറ്റ് പാലിക്കാനും പോലീസ് മുന്നറിയിപ്പ് നൽകിയാതായി അധികൃതർ കൂട്ടിച്ചേർത്തു.

Similar News