സ്‌പോൺസർഷിപ് നിയമലംഘനം, കമ്പനി ഡയറക്ടർക്ക് നാല് ലക്ഷം ദിർഹം പിഴ

Update: 2022-11-08 13:47 GMT


യു എ ഇ : സ്‌പോൺസർഷിപ്പ് നിയമങ്ങൾ ലംഘിച്ചതിന് ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടിംഗ് കമ്പനി ഡയറക്ടർക്ക് 400,000 ലക്ഷം ദിർഹം പിഴ ചുമത്തി. അനധികൃതമായി രാജ്യത്ത് തങ്ങിയ ഏഴ് തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതിനാണ് ദുബായിലെ നാച്ചുറലൈസേഷൻ ആൻഡ് റെസിഡൻസി കോടതി ഡയറക്ടർക്ക് പിഴ വിധിച്ചത്.

തന്റെ സ്‌പോൺസർഷിപ്പിന് കീഴിലല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിച്ചതും ആരോപണങ്ങളിൽ ഉൾപ്പെടുന്നു.ദുബായിലെ നാച്ചുറലൈസേഷൻ ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ പ്രകാരം ഏഴ് തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മറ്റൊരു സ്‌പോൺസർക്ക് വേണ്ടി ജോലി ചെയ്യുകയും അനധികൃതമായി രാജ്യത്ത് തങ്ങുകയും ചെയ്തതിന് ഓരോ തൊഴിലാളിക്കും 1,000 ദിർഹം വീതം പിഴയും ചുമത്തിയിട്ടുണ്ട്. ഇവരെ നാടുകടത്തും.

Similar News