അബൂദബി : എമിറേറ്റിൽ നിർമാണം പുരോഗമിക്കുന്ന ഹിന്ദു ക്ഷേത്രത്തിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. പതിനായിരത്തിലേറെ ആളുകൾ ആഘോഷച്ചടങ്ങിൽ പങ്കെടുത്തു. യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും കൊണ്ടാടുന്ന ഒരു പ്രധാന ആഘോഷമായി ദീപാവലി മാറിയിട്ടുണ്ടെന്നും മന്ത്രി ശൈഖ് നഹ്യാൻ പറഞ്ഞു. പരമ്പരാഗത രീതിയിലുള്ള ചടങ്ങുകളും ഒരുക്കങ്ങളും ഏർപ്പെടുത്തിയ ആഘോഷം രാവിലെ 11 മണിയോടെയാണ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങളുംക്ഷേത്രം മേധാവി ബ്രഹ്മവിഹാരി സ്വാമിയോടൊപ്പം വിലയിരുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.