ചെറിയ വാഹനാപകടങ്ങൾ ഉണ്ടായാൽ ചെയ്യേണ്ടകാര്യങ്ങൾ ; ദുബായ് പോലീസ് ആപ്പ്

Update: 2022-10-26 14:36 GMT


യുഎഇ : ചെറിയ അപകടങ്ങൾ ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾക്ക്‌ മാർഗ്ഗ നിർദ്ദേശം നൽകി ദുബായ് പോലീസും ആർ ടി എ യും. ചെറിയ അപകടങ്ങൾ ഉണ്ടായാൽ പോലീസ് വരുന്നത് വരെ കാത്തു നില്കാതെ വാഹനങ്ങൾ വഴിയോരത്തേക്ക് ഡ്രൈവർമാർ തന്നെ മാറ്റിയിടണമെന്ന് പോലീസ് അറിയിച്ചു. പോലീസ് സേവനം ആവശ്യമില്ലാത്ത ഘട്ടങ്ങളിലാണ് ഇങ്ങനെ ചെയ്യുവാൻ നിർദേശം നൽകിയിരിക്കുന്നത്.

കൂടാതെ അപകടം നടന്ന ഉടൻ തന്നെ ദുബായ് പോലീസ് ആപ്പിൽ ചിത്രമടക്കം പോസ്റ്റ്‌ ചെയ്യണമെന്നും പോലീസ് അറിയിപ്പിൽ പറയുന്നു. ലൈസെൻസ് നമ്പറും അപേക്ഷയും ഒപ്പം പോസ്റ്റ്‌ ചെയ്യേണ്ടതാണ്. ഇൻഷുറൻസ് കമ്പനികളുടെ അവശ്യങ്ങൾക്കായി ഈ വിവരങ്ങൾ ഉപയോഗിക്കാം.

റോഡ് സുരക്ഷയുടെ ഭാഗമായി പോലീസും ആർ ടി എ യും നടത്തിയ മീറ്റിങ്ങിലാണ് തീരുമാനം എടുത്തിരിക്കുന്നത്.റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെയും സുരക്ഷിതമാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.ഡ്രൈവർ മാരുടെ സമയം ലാഭിക്കുന്നതിനും, റോഡ് ഗതാഗതം വേഗത്തിൽ പുനർക്രമീകരിക്കുന്നതിനും ഇത് വഴി സാധിക്കുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു.

Similar News