ഇനി പാം മോണോ റെയിൽ യാത്രക്കാർക്കും നോയൽ കാർഡ് ഉപയോഗിക്കാം

Update: 2022-10-25 13:21 GMT

ദുബായ് : ഇനി മുതൽ പാം മോണോ റയിൽ യാത്രക്കാർക്കു നോൽ കാർഡ് ഉപയോഗിക്കാമെന്നു ദുബായ് റോഡ്സ് ആൻസ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു.പാം ജുമേറക്ക്‌ കുറുകെ വിവിധ കാഴ്ചകേന്ദ്രങ്ങളിലൂടെയുള്ള യാത്ര മാർഗ്ഗം കൂടിയാണ്.പ്രോപ്പർട്ടി   ഡെവലപേഴ്സായ നഖീലിന്റെ കീഴിലാണു മോണോ റയിൽ പ്രവർത്തിക്കുന്നത്.

ഗോൾഡ്, സിൽവർ, ബ്ലു കളർ നോൽ കാർഡുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണെന്ന് കോർപറേറ്റ് ടെക്നോളജി സപോർട്ട് സർവീസസ് സെക്ടർ സിഇഒ മുഹമ്മദ് യൂസഫ് അൽ മുദാറെബ് പറഞ്ഞു. യാത്രക്കാർക്ക് അവരുടെ യാത്രാ നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിനാണ് ഇത്തരമൊരു സേവനം ലഭ്യമാക്കിയത്. ഒരേ കാർഡിൽ ഒട്ടേറെ തവണ യാത്ര ചെയ്യാൻ കഴിയുന്നതു തീർച്ചയായും യാത്രക്കാർക്കു ഗുണകരമാകും. കൂടാതെ പൊതുഗതാഗതത്തെ സംയോജിപ്പിക്കാനുള്ള ശ്രമങ്ങളെ ഈ സംരംഭം പിന്തുണയ്ക്കുന്നു.

മെട്രോ, ബസുകൾ, ട്രാം, ജലഗതാഗതം, ടാക്സി, വാട്ടർ ബസ്, ആർടിഎയുടെ പൊതു പാർക്കിങ് എന്നിവയ്ക്കും നോൽ കാർഡ് ഉപയോഗിക്കാം കൂടാതെ, ദുബായിലെ പബ്ലിക് പാർക്കുകളുടെ പ്രവേശന ഫീസ് അടയ്ക്കാനും ഇത് ഉപയോഗിക്കുന്നു. ഇത്തിഹാദ് മ്യൂസിയം പ്രവേശനത്തിനും ദുബായിലെ ഒട്ടേറെ ഔട്ട്‌ലെറ്റുകളിൽ നിന്നു സാധനങ്ങൾ വാങ്ങാനും നോൽ കാർഡ് ഉപയോഗപ്രദമാണ്

Similar News