യുവതിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് യുവാക്കൾ ; ജയിൽ ശിക്ഷയും പിഴയും വിധിച്ച് ദുബായ് കോടതി

Update: 2022-10-18 11:03 GMT


ദുബായ്∙: സമൂഹ മാധ്യമം വഴി യുവതിയെ പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോയി ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ രണ്ടു ഏഷ്യക്കാരുടെ ശിക്ഷ അഞ്ചിൽ നിന്ന് 10 വർഷമായി ദുബായ് അപ്പീൽ കോടതി വർധിപ്പിച്ചു. കഴിഞ്ഞ ജൂലൈയിൽ ഏഷ്യൻ വംശജയായ യുവതിയെ സമൂഹമാധ്യമത്തിലൂടെ പ്രലോഭിപ്പിച്ചു കുറ്റകൃത്യം ചെയ്തയായാണ് കേസ്.

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവ് സുഹൃത്തിനൊപ്പം കാറിൽ യുവതിയെ കടത്താൻ ശർമിക്കുകകയായിരുന്നു. കാറിൽ കയറ്റിയ ശേഷം പ്രതികൾ യുവതിയെ ക്രൂരമായി മർദിക്കുകകയും ഭീഷണിപ്പെടുത്തി ജബൽ അലിയിലെ വിലയിലേക്ക് കൂട്ടികൊണ്ട് പോവുകയുമായിരുന്നു. തുടർന്ന് യുവതിയുടെ കൈവശമുണ്ടായിരുന്ന 5,000 ദിർഹം കവർച്ച ചെയ്തു. കൂടാതെ, മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,65,000 ദിര്‍ഹം തങ്ങളുടെ അക്കൗണ്ടിലേക്കു മാറ്റുകയും ചെയ്തു. പിന്നീട് മർദിക്കുകയും മോശമായ രീതിയിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു. വിഡിയോ പ്ലാറ്റ്‌ഫോം വഴി അവർ യുവതിയുടെ നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെട്ടതായും ആക്രമണത്തിന്റെ ഫോട്ടോകളും വിഡിയോ ക്ലിപ്പും കാണിക്കുകയും ചെയ്തതായും യുവതി പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം പ്രതികൾ യുവതിയുടെ കണ്ണുകളും വായും മൂടി മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചു.

രക്ഷപ്പെട്ട ശേഷം യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി.ചോദ്യം ചെയ്യലിൽ കുറ്റകൃത്യം ചെയ്തതായി പ്രതികൾ സമ്മതിച്ചു. ജയിൽ ശിക്ഷയ്ക്ക് പുറമെ യുവതിക്ക് 1,70,000 ദിർഹം നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്കു ശേഷം പ്രതികളെ യുഎഇയിൽ നിന്നു നാടുകടത്തും.

Similar News