'ഇഡലി കടൈ'യിലൂടെ തിരുവും ശോഭനയും വീണ്ടും ഒന്നിക്കുന്നു! സന്തോഷം പങ്കുവച്ച് നിത്യ മേനോൻ

Update: 2024-10-14 06:21 GMT

സൂപ്പർ ഹിറ്റ് ജോഡിയായ ധനുഷും നിത്യ മേനോനും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നു. ധനുഷ് സംവിധാനം ചെയ്യുന്ന ഇഡലി കടൈ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമെത്തുന്നത്. 'പുതിയ പ്രഖ്യാപനം'- എന്ന ക്യാപ്ഷനോടെ നിത്യ തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ധനുഷിനൊപ്പം ചായ ഗ്ലാസ് പിടിച്ചു കൊണ്ടുള്ള ഒരു ചിത്രവും നിത്യ പങ്കുവച്ചിട്ടുണ്ട്.

'സ്വാഗതം' എന്ന് പറഞ്ഞ് നിത്യയുടെ പോസ്റ്റിന് ധനുഷും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് നിത്യയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. തിരുച്ചിത്രമ്പലം എന്ന ഹിറ്റ് ചിത്രത്തിലാണ് ഇതിന് മുൻപ് ഇരുവരും ഒന്നിച്ചത്. ചിത്രത്തിലെ അഭിനയത്തിന് നിത്യ മേനോന് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

ധനുഷിന്റെ കരിയറിലെ 52-ാമത്തെ ചിത്രവും നാലാമത്തെ സംവിധാന സംരംഭമാണ് ഇഡലി കടൈ. രായൻ, പാ പാണ്ടി, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നീ ചിത്രങ്ങളാണ് ധനുഷ് ഇതിന് മുൻപ് സംവിധാനം ചെയ്തിരിക്കുന്നത്.

Tags:    

Similar News