സ്റ്റീരിയോടൈപ്പുകളേയെല്ലാം പൊളിച്ച് മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസായി അറുപതുകാരി

Update: 2024-04-30 13:09 GMT

വയസ് വെറുമൊരു നമ്പറാണെന്ന് നമ്മൾ പറയാറില്ലെ? എന്നാൽ ഈ വാചകം സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ജന്റീനയില്‍ നിന്നുള്ള അലക്‌സാന്ദ്ര മരീസ റോഡ്രിഗസ്. സൗന്ദര്യമത്സരങ്ങളിലെ സ്റ്റീരിയോടൈപ്പുകളേയും മുന്‍വിധികളേയുമെല്ലാം പൊളിച്ചെഴുതികൊണ്ട് മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സ് കിരീടം ചുടിയിരിക്കുകയാണ് ഈ അറുപതുകാരി. അര്‍ജന്റീനയുടെ തലസ്ഥാനമാണ് ബ്യൂണസ് അയേഴ്സ്. സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു അറുപതുകാരി കിരീടം അണിയുന്നത്.

Full View

അലക്‌സാന്ദ്ര അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയും കൂടിയാണ്. മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കാനൊരുങ്ങുകയാണ് അലക്‌സാന്ദ്ര. വിജയിച്ചാല്‍ മെക്‌സിക്കോയില്‍ സെപ്റ്റംബര്‍ 28-ന് നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ അര്‍ജന്റീനയെ പ്രതിനിധീകരിക്കുന്നതും ഈ അറുപതുകാരിയായിരിക്കും. സൗന്ദര്യമത്സരങ്ങളിൽ ഒരു പുതിയ മാതൃകയാകുന്നതിൽ താൻ സന്തുഷ്ടയാണ് എന്നാണ് അലക്‌സാന്ദ്ര തന്റെ നേട്ടത്തെ കുറിച്ച് പറഞ്ഞത്. 2023 ലാണ് 18 വയസ്സ് മുതൽ എത്ര വയസ് വരെയുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം എന്ന പുതിയ നിയമം വന്നത്.

Tags:    

Similar News