ആനകുട്ടി ഉറങ്ങുന്നത് Z ക്ലാസ് സെക്യൂരിറ്റിയിൽ; ആനമല കടുവാ സങ്കേതത്തിൽ നിന്നുള്ള ഹൃദയസ്പർ‌ശിയായ ഒരു ദൃശ്യം

Update: 2024-05-18 06:28 GMT

പ്രകൃതിയുടെ സംരക്ഷണത്തിൽ കാടിനുള്ളിൽ സുഖമായി കിടന്നുറങ്ങുന്ന ഒരു ആനകൂട്ടം. തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതത്തിൽ നിന്നുള്ളതാണ് ഹൃദയസ്പർ‌ശിയായ ഈ ദൃശ്യം. ​ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് എക്സിൽ വീഡിയോ പങ്കുവെച്ചത്. ആനകൂട്ടത്തിനിടയിൽ കിടന്നുറങ്ങുന്ന ആനകുട്ടിക്ക് കുടുംബം Z ക്ലാസ് സെക്യൂരിറ്റിയാണ് നൽകുന്നത് എന്ന് സുപ്രിയ സാഹു കുറിച്ചു.

Full View

ആനകുട്ടി ഇടയ്ക്ക് എണീറ്റ് എല്ലാവരും തന്റെ അടുത്തുണ്ടോ എന്നു ഉറപ്പാക്കുന്നതും കാണാം. ഇത് കാണുമ്പോൾ നമ്മുടെ കുടുംബവുമായി സാമ്യം തോന്നുന്നില്ലെയെന്നും സുപ്രിയ സാഹു ചോദിക്കുന്നുണ്ട്. വൈൾഡ് ലൈഫ് ഫോട്ടോ​ഗ്രാഫറായ ധനു പരനാണ് ഈ ദൃശ്യം പകർത്തിയത്. മനോ​ഹരമായ ഈ ദൃശ്യം നെഞ്ചിലേറ്റിയിരിക്കുകയാണ് കാഴ്ച്ചക്കാർ.

Tags:    

Similar News